മെയ് ഒന്ന് യൗസേപ്പിതാവിന്റെ ദിനമായി ആചരിക്കാന്‍ തുടങ്ങിയത് എങ്ങനെയാണെന്നറിയാമോ?

വിശുദ്ധ യൗസേപ്പിതാവിന്റെ രണ്ടുതിരുനാളുകളാണ് സഭ മുഖ്യമായി ആചരിക്കുന്നത്. തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും യൗസേപ്പിതാവിന്റെ മരണത്തിരുന്നാളും. യഥാക്രമം മെയ് 1, മാര്‍ച്ച് 19 തീയതികളിലാണ് ഈ തിരുനാളുകള്‍ ആചരിക്കുന്നത്.
എന്നാല്‍ എപ്പോള്‍ മുതല്ക്കാണ് തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആചരിച്ചുതുടങ്ങിയത് എന്നറിയാമോ?

1955 വരെ ഇങ്ങനെയൊരു തിരുനാള്‍ സഭയില്‍ ഉണ്ടായിരുന്നില്ല. പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയാണ് ഇങ്ങനെയൊരു തിരുനാള്‍സഭയില്‍ ആരംഭിച്ചത്. മെയ് 1 തൊഴിലാളി മധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാളായി അദ്ദേഹം പ്രഖ്യാപിച്ചത് 1955 ല്‍ ആയിരുന്നു. യാദൃച്ഛികമായി ആ ദിവസം തൊഴില്‍ദിനമായി സാര്‍വത്രികമായി ആചരിക്കുകയും ചെയ്യുന്നു. മെയ് ഒന്ന് യൗസേപ്പിതാവിന്റെ തിരുനാളായി ആചരിക്കുന്നതിന് മുമ്പു തന്നെ പല മാര്‍പാപ്പമാരും അദ്ധ്വാനശീലനായ യൗസേപ്പിതാവിനോടുള്ള ഭക്തി സൂക്ഷിച്ചവരായിരുന്നു. ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ അക്കൂട്ടത്തിലൊരാളാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.