അത്ഭുതങ്ങള്‍ വഴി തുറന്നു; നേപ്പാളില്‍ ക്രൈസ്തവ സമൂഹം ശക്തി പ്രാപിക്കുന്നു

കാഠ്മണ്ഡു: നേപ്പാളില്‍ ക്രൈസ്തവസമൂഹം ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവവിശ്വാസത്തിലേക്ക് ഏറ്റവും കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത് നേപ്പാളാണത്രെ. 1951 വരെ നേപ്പാള്‍ സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് രാജ്യത്ത് ക്രൈസ്തവരുണ്ടായിരുന്നില്ല.

എന്നാല്‍ പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ അത് 458 ആയി. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ക്രൈസ്തവജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്താണ് നേപ്പാള്‍. മറ്റ് പല രാജ്യങ്ങളിലും ക്രൈസ്തവ പ്രാതിനിധ്യം കൂടുന്നത് കുടിയേറ്റം മൂലാണ്. ചില രാജ്യങ്ങളില്‍ ജനനനിരക്ക് വര്‍ദ്ധിക്കുന്നതുവഴിയാണ്.

എന്നാല്‍ നേപ്പാളിനെ സംബന്ധിച്ച മറ്റ് മതങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനം വഴിയാണ് ക്രൈസ്തവജനസംഖ്യ വര്‍ദ്ധിച്ചിരിക്കുന്നത്. നിരവധിയായ അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ഭാഗമായിട്ടാണ് ഹിന്ദുമതം പ്രമുഖമതമായി അംഗീകരിച്ചിരിക്കുന്ന നേപ്പാളിലെ ആളുകള്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നത്.

മെഡിക്കല്‍ ശാസ്ത്രം ഉപേക്ഷിച്ച പല രോഗങ്ങള്‍ക്കും സുവിശേഷപ്രഘോഷകര്‍ വഴി അത്ഭുതകരമായ രോഗസൗഖ്യം നേടാന്‍ കഴിഞ്ഞതായി വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ നേപ്പാളില്‍ 4.25 % ക്രൈസ്തവരുണ്ട്. നേപ്പാളിലെ കൂടുതല്‍ ആളുകളും ഹിന്ദുമതവിശ്വാസികളാണ്. ക്രൈസ്തവമതം വളരുന്നത് അനുസരിച്ച് മതപീഡനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതും ഈ വാര്‍ത്തയോട് അനുബന്ധമായി നാം അറിയണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.