മാതാവിനെ പുതിയ ഹവ്വ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

പരിശുദ്ധ കന്യാമറിയത്തെ പുതിയ ഹവ്വയെന്ന് വിളിക്കാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് പരിശുദ്ധ അമ്മയ്ക്ക് അങ്ങനെയൊരു വിശേഷണം നല്കിയിരിക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഹവ്വയുമായി താരതമ്യം നടത്തിയാണ് പരിശുദ്ധ അമ്മയ്ക്ക് ഇങ്ങനെയൊരു വിശേഷണം ലഭിച്ചിരിക്കുന്നത്. ഹവ്വ അനുസരണക്കേടും വിധേയത്വമില്ലായ്മയും കാണിച്ചപ്പോള്‍ പരിശുദ്ധ അമ്മയാവട്ടെ എപ്പോഴും ദൈവത്തോട് അനുസരണവും വിധേയത്വവും പുലര്‍ത്തി. ദൈവപിതാവിനോടുളള വിധേയത്വമാണ് അമ്മയെ ഈ വിശേഷണത്തിന് അര്‍ഹമാക്കിയത്.

ഈശോയെ പുതിയആദം എന്ന് വിളിക്കാറുണ്ടല്ലോ. ആദാമിന്റെ അനുസരണമില്ലായ്മയും ഈശോയുടെ അനുസരണവും തമ്മില്‍ താരതമ്യം നടത്തിയാണ് ഇ്ങ്ങനെയൊരു വിശേഷണംലഭിച്ചിരിക്കുന്നത്. അതുപോലെ തന്നെയാണ് മാതാവിനും ഈ വിശേഷണം സ്വന്തമായിരിക്കുന്നത്. വിശുദ്ധ ഐറേനിയൂസിനെപോലെയുള്ള നിരവധി വിശുദ്ധര്‍ പരിശുദ്ധ അമ്മയെ പുതിയ ഹവ്വയെന്ന് വിളിക്കാറുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.