പുതുവര്‍ഷത്തില്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം…

പുതുവര്‍ഷത്തില്‍ നമുക്ക് ദൈവത്തിന് പൂര്‍ണ്ണമായും സമര്‍പ്പിക്കാം. നമ്മെതന്നെ വിട്ടുകൊടുക്കാം. ഈ വര്‍ഷം ദൈവം നമ്മുടെ ജീവിതത്തില്‍ അനുവദിക്കുന്നതിനെയെല്ലാം സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കാം.ദൈവമറിയാതെ എന്റെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ലെന്ന ഉറച്ചവിശ്വാസം തിക്താനുഭവങ്ങളിലും പിടിച്ചുനില്ക്കാന്‍ നമുക്ക് കരുത്തുനല്കും. അതോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന സങ്കീര്‍ത്തനഭാഗങ്ങള്‍ പ്രാര്‍ത്ഥിക്കുകയുംചെയ്യാം.

കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു,
ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ!
നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ!
എന്റെ നേരേ ചെവിചായിച്ച്,
എന്നെ അതിവേഗം വിടുവിക്കണമേ!
അവിടുന്ന് എന്റെ അഭയശിലയും
എനിക്കു രക്ഷ നല്‍കുന്നശക്തിദുര്‍ഗവുമായിരിക്കണമേ!
അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്;
അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ;എനിക്കു വഴികാട്ടി ആയിരിക്കണമേ!
എനിക്കായി ഒളിച്ചുവച്ചിരിക്കുന്നവലയില്‍നിന്ന് എന്നെ രക്ഷിക്കണമേ!
അവിടുന്നാണ് എന്റെ അഭയസ്ഥാനം.
അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു;
കര്‍ത്താവേ, വിശ്വസ്തനായ
ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു.

സങ്കീര്‍ത്തനങ്ങള്‍ 31 :1- 5മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.