മുറുമുറുപ്പും തര്‍ക്കവും കൂടാതെ എല്ലാം ചെയ്യണമെന്ന് വചനം ഓര്‍മ്മിപ്പിക്കുന്നു

ചിലനേരങ്ങളില്‍ മുറുമുറുപ്പും തര്‍ക്കവുമില്ലാതെ ഒരു ജോലിയും ചെയ്യാത്തവരാണ് പലരും. ഓഫീസ് ജോലികളില്‍ സഹപ്രവര്‍ത്തകരുമായി ജോലി ചെയ്യുന്ന കാര്യത്തില്‍ തര്‍ക്കവും മുറുമുറുപ്പും ഉളളവരുണ്ട്. വീട്ടുജോലി ചെയ്യുമ്പോള്‍ അതില്‍ പിറുപിറുപ്പും തര്‍ക്കവും നടത്തുന്നവരുമുണ്ട്.
നീ ചെയ്യ്, എന്ന മട്ടില്‍ പല ജോലികളും ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്ക്കുകയും ജോലിയുടെ പേരില്‍ ശണ്ഠകൂടുകയുംചെയ്യുന്നവര്‍. എന്നാല്‍ മുറുമുറുപ്പും തര്‍ക്കവും നമ്മുടെ ഭാഗത്തു നിന്ന് ദൈവം പ്രതീക്ഷിക്കുന്നില്ല. വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അക്കാര്യമാണ്.

എല്ലാ കാര്യങ്ങളും മുറുമുറുപ്പും തര്‍ക്കവും കൂടാതെ ചെയ്യുവിന്‍( ഫിലിപ്പി 2:14)

ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് വചനം തുടര്‍ന്നു പറയുന്നത്.

അങ്ങനെ നിങ്ങള്‍ നിര്‍ദ്ദോഷരും നിഷ്‌ക്കളങ്കരുമായിത്തീര്‍ന്ന് വഴിപിഴച്ചതും വക്രതയുളളതുമായ തലമുറയുടെയിടയില്‍ കുറ്റമറ്റ ദൈവമക്കളാകട്ടെ.അവരുടെ മധ്യേ ലോകത്തില്‍ നിങ്ങള്‍ വെളിച്ചമായിപ്രകാശിക്കുകയും ചെയ്യട്ടെ.

ഈ വചനം അനുസരിച്ച് നമുക്ക് ജോലികള്‍ സന്തോഷത്തോടെ ചെയ്യാം. മുറുമുറുപ്പും തര്‍ക്കവും അവസാനിപ്പിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.