ക്രൈസ്തവ ചരിത്രത്തിലെ ആദ്യ നൊവേന പ്രാര്‍ത്ഥന നടന്നത് എവിടെയാണെന്ന് അറിയാമോ?

നൊവേന എന്ന വാക്ക് എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ നൊവേന പ്രാര്‍ത്ഥനയുടെ തുടക്കം എങ്ങനെയായിരുന്നു എന്നറിയാമോ?

ക്രൈസ്തവ ചരിത്രത്തിലെ ആദ്യ നൊവേന പ്രാര്‍ത്ഥന നടന്നത് സെഹിയോന്‍ മാളികയിലാണ്. യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനും പെന്തക്കുസ്താ തിരുനാളിനും ഇടയ്ക്കുള്ള ഒമ്പതു ദിവസം പരിശുദ്ധ മറിയവും അപ്പസ്‌തോലന്മാരും സെഹിയോന്‍ മാളികയില്‍ പ്രാര്‍ത്ഥിച്ചൊരുങ്ങിയതില്‍ നിന്നാണ് നൊവേന പ്രാര്‍ത്ഥനയുടെ പിറവിയെന്ന് ചരിത്രം പറയുന്നു.

ഉന്നതത്തില്‍ നിന്നുള്ള ശക്തി സ്വീകരിക്കാന്‍ വേണ്ടി അപ്പസ്‌തോലന്മാരെ ഒരുക്കിയ നവദിന പ്രാര്‍ത്ഥനയെ പിന്നീട് ആദിമ ക്രൈസ്തവ സമൂഹം അനുസരിക്കുകയായിരുന്നു. ഈ പ്രാര്‍ത്ഥനയ്ക്ക് നൊവേന എന്ന് പേരു നല്കിയത് ഫ്രാന്‍സിലും സ്‌പെയ്‌നിലുമാണ്.

ഒമ്പത് എന്നര്‍ത്ഥമുള്ള നോവെം എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് നൊവേന എന്ന വാക്ക് ഉണ്ടായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.