നിര്‍ഭയരായി സേവനം ചെയ്ത നേഴ്‌സുമാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്കിയവര്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സങ്കീര്‍ണ്ണമായ കാലഘട്ടത്തില്‍ നിര്‍ഭയരായി സേവനം ചെയ്ത നേഴ്‌സുമാര്‍ പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നെന്നും നേഴ്‌സുമാരുടെ സേവനം അക്കാരണത്താല്‍ തന്നെ വിലമതിക്കാന്‍ കഴിയാത്തതാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാത്തലിക് നഴ്‌സസ് ഗില്‍ഡ് ഓഫ ഇന്ത്യ കേരള റീജണല്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ച സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാ.ജെയിംസ് പി കുന്നത്ത് അധ്യക്ഷനായിരുന്നു. 30 കത്തോലിക്കാ രൂപതകളില്‍ നി്ന്നുളള ഭാരവാഹികളും വിവിധ ആശുപത്രികളിലെ സംഘടനാനേതാക്കളും പങ്കെടുത്തു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി സിസ്റ്റര്‍ ലില്ലിസാ മുഖ്യപ്രഭാഷണം നടത്തി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.