വചനം പാലിച്ചാല്‍ ലഭിക്കുന്ന ഭൗതിക അനുഗ്രഹങ്ങളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം പറയുന്നത് കേള്‍ക്കണോ?

വചനം ദൈവത്തിന്റെ സ്വരവും അത് അനുഗ്രഹദായകവുമാണ്. ആത്മാവിന്റെ വളര്‍ച്ചയ്ക്ക് അതേറെ സഹായകരമെന്ന് നാം കരുതുന്നുണ്ടെങ്കിലും അതിനൊപ്പം വചനം ഭൗതികനന്മകളും ഉറപ്പു നല്കുന്നുണ്ട്. വചനം നല്കുന്ന ഇത്തരത്തിലുള്ള നന്മകളെക്കുറിച്ച് വ്യക്തമായി പറയുന്ന ഭാഗമാണ് നിയമാവര്‍ത്തനം 28 ഒന്നുമുതല്ക്കുളള ഭാഗങ്ങള്‍. അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.

നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്ന് ഞാന്‍ നിനക്ക് നല്കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയും കാള്‍ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെ മേല്‍ ചൊരിയും. നഗരത്തിലും വയലിലും നീ അനുഗ്രഹീതനായിരിക്കും. നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളുംകന്നുകാലിക്കൂട്ടവും ആട്ടിന്‍പ്പറ്റവും അനുഗ്രഹിക്കപ്പെടും. നിന്റെ അപ്പക്കുട്ടയും മാവു കുഴയ്ക്കുന്ന കലവുംഅനുഗ്രഹിക്കപ്പെടും. സകല പ്രവൃത്തികളിലും നീ അനുഗ്രഹീതനായിരിക്കും.

കര്‍ത്താവിന്റെ വാ്ക്കുകേട്ടാല്‍ മാത്രമേ ഇത്തരമൊരു അനുഗ്രഹത്തിലേക്ക് നമുക്ക് പ്രവേശിക്കാന്‍ കഴിയൂ എന്ന് മറന്നുപോകരുത്. അതില്‍ പ്രധാനം ദൈവികപ്രമാണങ്ങള്‍ തന്നെയാണ്. കലപ്‌നകളായി ദൈവം നമുക്ക് നല്കിയിരിക്കുന്നത് അതാണല്ലോ. ആ കല്പനകള്‍ പാലിച്ച് നമുക്ക് അനുഗ്രഹം സ്വീകരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.