“ഈ അവാര്‍ഡ് ഞാന്‍ ദൈവത്തിന്റെ കൈകളിലേക്ക് വച്ചുകൊടുക്കുന്നു’ ഒളിംപിക്‌സ് ഗോള്‍ഡ് മെഡല്‍ റെസലിംങ് താരം പറയുന്നു

ഓഗസ്റ്റ് മൂന്ന് ടാംയിറ മെന്‍സാ സ്റ്റോക്കിനെ സംബന്ധിച്ചിടത്തോളം ചരിത്രസുദിനമായിരുന്നു. ലോകത്തിലെ ഏക വനിതാ റെസ്ലിംങ് താരമായ ടാംയിറ അന്നേ ദിനമാണ് ഒളിംപിക്‌സ് മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്. ആദ്യമായിട്ടാണ് ഒരു കറുത്തവംശജ ഈ നേട്ടം നേടിയെടുത്തത്. 68 കിലോ റെസ്ലിംങ് ഫൈനലിന് ശേഷം വിജയിയായി പ്രഖ്യാപനമുണ്ടായപ്പോള്‍ ആ വിജയത്തില്‍ അഹങ്കരിക്കാതെ താരം പറഞ്ഞത് ഇതാണ്.

ഇത് ദൈവത്തിന്റെ കൃപയാണ്. ഞാന്‍ ഈ നേട്ടം അവിടുത്തെ കൈകളിലേക്ക് തന്നെ വച്ചുകൊടുക്കുന്നു. എനിക്ക് അറിയാമായിരുന്നു ഇത് വളരെ ദുഷ്‌ക്കരമായിരിക്കുമെന്ന്. അതുകൊണ്ടുതന്നെ ഇത് ചെയ്യാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു.

28 കാരിയായ ടാംയിറ പറയുന്നു.

സ്വന്തം നേട്ടങ്ങളില്‍ അഹങ്കരിക്കാതെ അവയെല്ലാം ദൈവത്തിന്റെ കരങ്ങളിലേക്ക് വച്ചുകൊടുക്കുന്ന ടാംയിറയെപോലെയുള്ള വ്യക്തിത്വങ്ങള്‍ നമ്മുടെ ആത്മീയജീവിതത്തിന് എത്രയോ അധികം വെളിച്ചമാണ് നല്കുന്നത് അല്ലേ!



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.