ഒമിക്രോണിനും തടയാനാവില്ല ഈ വിശ്വാസതീക്ഷ്്ണത, കനത്ത മഞ്ഞിലും തണുപ്പിലും നിന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍

ക്വൂബെക്ക്: ഒമിക്രോണ്‍ ലോകത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും കൂടിച്ചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ഈ പൊതുതീരുമാനം മൂലം ദേവാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. എങ്കിലും ദേവാലയത്തിന് വെളിയില്‍ കനത്ത തണുപ്പിലും മഞ്ഞിലും നിന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

ക്യൂബെക്ക് നോട്രഡാം ഷ്രൈനില്‍ നിന്നുള്ള ചിത്രമാണ് ഇത്. 120 ഓളം പേരാണ് ദേവാലയത്തിന് വെളിയില്‍ അര്‍പ്പിച്ച ഈ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. ഫാ. ഫെഡറിക്കും ഫാ. ഗില്‍സുമാണ് കാര്‍മ്മികര്‍. മനോഹരമായ ഈ ആഘോഷത്തില്‍ ഒരുമിച്ചായിരിക്കുന്നതില്‍ സന്തോഷിക്കുന്നു എന്നാണ് ഫോട്ടോ ഫേസ്്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ട് വൈദികര്‍ കുറിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.