അത്ഭുത കാശുരൂപത്തിന്റെ മാതാവിന്റെ രൂപം ഇറ്റലിയില്‍ പ്രദക്ഷിണം ആരംഭിച്ചു

ഇറ്റലി: ഇറ്റലിയിലെ ഇടവകകളിലൂടെയുള്ള അത്ഭുതകാശുരൂപത്തിന്റെ മാതാവിന്റെ പ്രദക്ഷിണം ആരംഭിച്ചു. വിശുദ്ധ കാതറിന്‍ ലബോറിക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് അത്ഭുതകാശുരൂപം നല്കിയതിന്റെ 190 ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രദക്ഷിണം സംഘടിപ്പിച്ചിരിക്കുന്നത്.

റോമിലെ കോളെജിയോ ലിയോണിയാനോയില്‍ നിന്ന് ആരംഭിച്ച പ്രദക്ഷിണം സാന്‍ ജിയോചിനോ ദേവാലയത്തിലേക്കാണ് ആരംഭിച്ചത്. ഈ മാസം മുഴുവനും റോമിലെ ഇടവകളില്‍ നിന്ന് ഇടവകകളിലേക്ക് പ്രദക്ഷിണം നടത്തും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.