തീവ്രദു:ഖത്തിലാണോ, മറികടക്കാന്‍ ഈ വിശുദ്ധന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ കേള്‍ക്കൂ

തീവ്രദു:ഖത്തിന്റെ നിഴലില്‍ ജീവിക്കാത്ത ജീവിതങ്ങളുണ്ടോ? അപ്രതീക്ഷിതമായ ദു:ഖങ്ങള്‍ വിരുന്നുകാരനെപോലെ കടന്നുവരും. പിന്നീടാവട്ടെ അത് യാത്രപറഞ്ഞുപോകാതെ ജീവിതത്തോട് സ്ഥിരമായി ചേര്‍ന്നുനില്ക്കുകയും ചെയ്യും. അപ്പോഴാണ് അത് സഹിക്കാനാവാത്ത അവസ്ഥയിലെത്തുന്നത്.

ഈ സങ്കടങ്ങളില്‍ നിന്ന് പുറത്തുകടക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പറയുംപോലെ അക്കാര്യം എളുപ്പവുമല്ല. ജീവിതത്തില്‍ ഏതെങ്കിലുമൊക്കെ സങ്കടങ്ങളിലൂടെ, തീവ്രദു:ഖത്തിലൂടെ കടന്നുപോകുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഈ ദു:ഖത്തെ അതിജീവിക്കാനായി വിശുദ്ധ തോമസ് അക്വിനാസ് നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏറെ സഹായകരമായേക്കും. ആത്മീയമായ ഉപദേശങ്ങള്‍ക്കപ്പുറം പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണ് ഇവ എന്നതും ശ്രദ്ധേയം.
സങ്കടങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ തോമസ് അക്വിനാസ് പറയുന്ന മാര്‍ഗ്ഗങ്ങള്‍ നമുക്ക് സ്വീകരിക്കാം

  • ഒന്ന് പൊട്ടിക്കരയുക, മനസ്സ് ശാന്തമാകും
  • സങ്കടങ്ങള്‍ ആരോടെങ്കിലും പങ്കുവയ്ക്കുക
  • സങ്കടത്തിന്റെ കാരണത്തെക്കുറിച്ച് ധ്യാനിക്കുക, അതിനെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക
  • ഇഷ്ടമുള്ള നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാവുക
  • വിശ്രമിക്കുക


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.