ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള ധ്യാനം ഫലപ്രദമാകാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ച് നാം കൂടുതലായി ധ്യാനിക്കുന്ന അവസരങ്ങളാണല്ലോ ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് നമുക്ക് ഈശോയുടെ ക്രൂശുമരണവും പാടുപീഡകളും എല്ലാം അതിന്റേതായ അര്‍ത്ഥത്തിലും തീവ്രതയിലും ഉള്‍ക്കൊണ്ട് പ്രാര്‍ത്ഥിക്കാനാവുന്നത്? അതിന് ചില മാര്‍ഗ്ഗങ്ങളുണ്ട്.

ഒന്നാമതായി കുരിശിന്റെ വഴി പ്രാര്‍്ത്ഥന ചൊല്ലുകയാണ്.
പതിനാല് സ്ഥലങ്ങളിലൂടെ ക്രിസ്തുവിന്റെ പീഡാസഹനയാത്രകളെ നാം അനുസ്മരിക്കുകയാണല്ലോ ഇവിടെ ചെയ്യുന്നത്.
രണ്ടാമത് ജപമാലയിലെ ദു:ഖത്തിന്റെ രഹസ്യം ധ്യാനിക്കുകയാണ്.
മൂന്നാമതായി ഈശോയുടെ കുരിശുമരണത്തെക്കുറിച്ചുള്ള തിരുവചനഭാഗം വായിച്ചു ധ്യാനിക്കുകയാണ്.
നാലാമതായി ചെയ്യേണ്ടത് വ്യാകുലമാതാവിന്റെ ദു:ഖങ്ങള്‍ ധ്യാനിക്കുകയും അമ്മയോട് ഭക്തിയുണ്ടായിരിക്കുകയുമാണ്.
അവസാനമായി കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.

ഈ അഞ്ചുമാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ച് ആഴത്തില്‍ ധ്യാനിക്കാനും ആത്മാവില്‍ അവയുടെ നൊമ്പരം അനുഭവിക്കാനും കഴിയുംമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.