‘പിതാവാം ദൈവമേ’ നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ഒരു ഭക്തിഗാനം

ദൈവത്തോടുള്ള നന്ദി എത്രപറഞ്ഞാലാണ് മതിയാവുക? എല്ലാ സ്തുതികള്‍ക്കും അപ്പുറം നില്ക്കുന്ന ദൈവത്തെ എങ്ങനെയാണ് മതിവരുവോളം സ്തുതിക്കാനാവുക? ദൈവം ജീവിതത്തില്‍ നല്കിയ നന്മകളെയോര്‍ക്കുമ്പോള്‍ ഇടയ്‌ക്കെങ്കിലും നമ്മുടെ മനസ്സിലേക്ക് കടന്നുവന്നിട്ടുളള ചിന്തയല്ലേ ഇത്?

ഇങ്ങനെ ദൈവത്തോടുള്ള നന്ദിയും സ്‌നേഹവും നിറഞ്ഞുകവിയുന്ന മനസ്സുകള്‍ക്ക് പാടിസ്തുതിക്കാനുള്ള ഒരു മനോഹരഗാനം ഇതാ പുറത്തിറങ്ങിയിരിക്കുന്നു. സ്തുതിച്ചുപാട് പോലെയുള്ള ജീവിതഗന്ധിയായ ഗാനങ്ങള്‍ ക്രൈസ്തവഭക്തിഗാനശാഖയ്ക്ക് സമ്മാനിച്ച ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ച പിതാവാം ദൈവമേ എന്ന ഗാനമാണ് ഇത്. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമേ ഈ ഗാനത്തിനുള്ളൂ.

അങ്ങനെ മലയാളത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ ഭക്തിഗാനം എന്ന മേന്മകൂടി ഈ ഗാനം കൈവരിക്കുന്നുണ്ട്. ത്രീയേക ദൈവത്തെ സ്തുതിച്ചുപാടുന്ന ഈ ഗാനം ബിജോയി പി ജേക്കബും ശ്രുതി ബെന്നിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മനോരമ മ്യൂസിക്കിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

വിവിധ ശുശ്രൂഷകള്‍ക്ക് ശേഷം ദൈവത്തിന് നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കാന്‍ ഇതിലും നല്ലൊരു ഗാനം വേറെയൊന്നില്ല എന്ന കാര്യം ഉറപ്പാണ്.

ദൈവം ജീവിതത്തില്‍ നല്കിയ എല്ലാ നന്മകളെയും പ്രതി നമുക്ക് ഈ ഗാനത്തിലെ പ്രാര്‍ത്ഥനാഭരിതമായ വരികള്‍ ഏറ്റുപാടിപ്രാര്‍ത്ഥിക്കാം: പിതാവാം ദൈവമേ…

ഗാനത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.