ദരിദ്രരേ നിങ്ങള്‍ക്കിതാ പ്രത്യാശാവചനം

ദരിദ്രര്‍ എന്നും മാറ്റിനിര്‍ത്തപ്പെടുന്നവരാണ്. സ്വന്തമോ ബന്ധമോ ഒരുകാലത്തെ ആത്മസ്‌നേഹിതനോ ആരുമായിരുന്നുകൊളളട്ടെ പണമില്ലെങ്കില്‍ അവരെ ആരും ഗൗനിക്കുകയില്ല അവര്‍ അവഗണിക്കപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍ ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യരുടെ കാര്യത്തിലാണ് ദരിദ്രനോടുളള വിവേചനമുള്ളത്. ദൈവം ഒരിക്കലും ദരിദ്രനെ അവഗണിക്കുന്നില്ല. അവിടുത്തെ ഹൃദയത്തില്‍ ദരിദ്രനുണ്ട്. അവിടുന്ന് ഒരിക്കലും അവന് നീതി നിഷേധിക്കുകയുമില്ല.പ്രഭാഷകന്‍ 21:5 ദരിദ്രന് നല്കുന്ന ആശ്വാസവും പ്രതീക്ഷയും അതാണ്. ഇതാ പ്രതീക്ഷയുടെ ആ തിരുവചനങ്ങള്‍:

ദരിദ്രന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നു. അവന് നീതി ലഭിക്കാന്‍ വൈകുകയില്ല.

ദരിദ്രരേ സന്തോഷിക്കുവിന്‍.. ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും. നമുക്ക് നീതി നടപ്പിലാക്കിത്തരുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.