ബഹ് റൈന്‍ സന്ദര്‍ശനം ക്രിസ്ത്യന്‍- മുസ്ലീം സംവാദത്തിന് പുതിയ പാത തുറന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ബഹ്‌റൈന്‍ സന്ദര്‍ശനം ക്രിസ്ത്യന്‍-മുസ്ലീം സംവാദത്തിന് പുതിയ പാത തുറന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവരും മുസ്ലീമുകളും തമ്മിലുള്ള സാഹോദരൈക്യത്തിന് ഇത് കാരണമായെന്നും പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതുദര്‍ശനപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഒറ്റപ്പെട്ട എപ്പിസോഡായി ബഹ്‌റൈന്‍ സന്ദര്‍ശനത്തെ കാണരുതെന്ന് പാപ്പ പറഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൊറോക്കോയിലേക്ക് പോയതുപോലെയുള്ള ഒരു യാത്രയുടെ ഭാഗമാണ് ഇത്, ഒരു മാര്‍പാപ്പയുടെ ബഹ്‌റൈനിലേക്കുളള ആദ്യ യാത്ര ക്രൈസ്തവ-മുസ്ലീം വിശ്വാസികള്‍ക്കിടയിലെ യാത്രയുടെ പുതിയ ചുവടുവയ്പ്പാണ്. വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കലോ മറ്റ് ആശയക്കുഴപ്പങ്ങളോ ഒന്നും ഇതിലില്ല. പൂര്‍വ്വപിതാവായ അബ്രഹാമിന്റെ നാമത്തിലുള്ള സാഹോദരകൈ്്യം രൂപപ്പെടുത്താനായിരുന്നു ഈ യാത്ര. സംവാദങ്ങള്‍ ആരംഭിക്കുന്നത് അവനവരുടെ ഐഡന്റിറ്റിയില്‍ നിന്നുകൊണ്ടാണ്. സംവാദം സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റെയാളെ മനസ്സിലായില്ലെന്നാണ് അര്‍ത്ഥം. പാപ്പ പറഞ്ഞു.

നവംബര്‍ 3 മുതല്‍ 6 വരെ തീയതികളിലായിരുന്നു പാപ്പായുടെ ബഹ്‌റൈന്‍ സന്ദര്‍ശനം. 70 ശതമാനവും ഇവിടെ മുസ്ലീം മതവിശ്വാസികളാണ്. 161,000 കത്തോലിക്കര്‍ മാത്രമേ ഇവിടെയുളളൂൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.