സഭയെ ബാധിച്ച ലൈംഗികദുരുപയോഗങ്ങള്‍ മനുഷ്യരാശിയെ മുഴുവന്‍ ബാധിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: സഭയെ ബാധിച്ച ലൈംഗികദുരുപയോഗങ്ങള്‍ മനുഷ്യരാശിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്നാല്‍ ആവശ്യമായ ശ്രദ്ധ ലഭിക്കാത്ത സങ്കടകരമായ ഒരു യാഥാര്‍ത്ഥ്യമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായി പുരോഹിതരെയും സമര്‍പ്പിതരെയും പരിശീലിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കത്തോലിക്കാ ലാറ്റിനമേരിക്കന്‍ ഇന്റര്‍ ഡിസിപ്ലിനറി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കുട്ടിയുടെയും ദുര്‍ബലരായ ഓരോ വ്യക്തിയുടെയും കഷ്ടപ്പാടുകളില്‍ വെറോണിക്ക ക്രിസ്തുവിന്റെ മുഖം തുടച്ച തൂവാലയില്‍ പതിഞ്ഞ ഒരു മുഖഭാവം നമുക്ക് കാണാന്‍ കഴിഞ്ഞാല്‍ ലോകം എങ്ങനെ മാറും! കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പരിഹരിക്കുന്നതിലും ഉന്മൂലനം ചെയ്യുന്നതിലും കഴിഞ്ഞവര്‍ഷങ്ങളില്‍ സഭ കൈവരിച്ച പുരോഗതികളിലെ നിരവധി സംഭാവനകളിലൊന്നാണ് പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള ലാറ്റിനമേരിക്കന്‍ റിസര്‍ച്ച് ആന്‌റ് ട്രെയിനിംങ് കമ്മീഷനെന്നും അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.