മതാധ്യാപകര്‍ രക്ഷാകര ചരിത്രത്തിന്റെ സൂക്ഷിപ്പുകാര്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മതാധ്യാപകര്‍ രക്ഷാകര ചരിത്രത്തിന്റെ സൂക്ഷിപ്പുകാരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ മതാധ്യാപകരെ അഭിസംബോധന ചെയ്തുകൊണ്ട് ദേശീയ മെത്രാന്‍ സമിതി ഓഫീസിലേക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

മതബോധനത്തിന്റെ പ്രഥമ പ്രായോജികരും സുവിശേഷത്തിന്റെ സന്ദേശവാഹകരുമാണ് മതാധ്യാപകര്‍, ഏറെ ത്യാഗപൂര്‍വ്വം തന്നെ ആദ്യ ദിവ്യകാരുണ്യ സ്വീകരണത്തിനായി തന്നെ ഒരുക്കിയ അധ്യാപകരെ ഓര്‍മ്മിച്ചുകൊണ്ട് സുവിശേഷത്തിന് നിസ്വാര്‍ത്ഥസാക്ഷികളായി തങ്ങളെ തന്നെ ക്രിസ്തുവുമായുള്ള കൂടീക്കാഴ്ചയ്ക്കായി ധാരാളം യുവതീയുവാക്കളെ സമര്‍പ്പിച്ചവരാണവര്‍ എന്നും പാപ്പ പറഞ്ഞു.

കുട്ടികളില്‍ ദൈവികസ്മരണ ഉണര്‍ത്തുകയും അത് അവരില്‍ നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് മതാധ്യാപകര്‍. മതബോധനത്തിന്റെ സത്ത സുവിശേഷം തന്നെയാണ്. മതബോധനവുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ ജീവിതയാത്രയുടെ ശൈലി തികച്ചും വ്യക്തിഗതവും അതിനാല്‍ തന്നെ പരസ്പരം വ്യത്യസ്തവുമാണ്.

ആദ്യമായി ധാര്‍മ്മികവും മതപരവുമായ കടപ്പാടിനെക്കാള്‍ ദൈവത്തിന്റെ രക്ഷാകര സ്‌നേഹത്തിന്റെ പ്രഘോഷകരായി മതാധ്യാപകര്‍ മാറണമെന്നും പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.