വത്തിക്കാന്‍ സിറ്റി: ദൈവവചനം നമുക്ക് നല്കിയിരിക്കുന്ന മുന്നറിയിപ്പ് ഈ ലോകം കടന്നുപോകും എന്നും സ്‌നേഹം മാത്രം നിലനില്ക്കും എന്നുമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അപ്പസ്‌തോലിക് പാലസിന്റെ ജാലകവാതില്ക്കല്‍ നിന്ന് തീര്‍ത്ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹോദരീസഹോദരന്മാരേ നാം നമ്മോടു തന്നെ ചോദിക്കുക, ജീവിതത്തില്‍ നാം എന്താണ് സമ്പാദിക്കുന്നത്? പണം? വിജയം, ശാരീരികമായ ക്ഷേമം, സൗന്ദര്യം… നമ്മുടെ സമയം വന്നുകഴിയുമ്പോള്‍ നമുക്കുള്ളതെല്ലാം വിട്ടുപേക്ഷിച്ച് നമുക്ക് പോകേണ്ടതായി വരും. ഈ ലോകവും ഇതിലെ സമസ്തവും കടന്നുപോകും. സ്‌നേഹം മാത്രം നിലനില്ക്കും. നന്മയായിട്ടുള്ള കാര്യമാണ് നാം ചെയ്യുന്നതെങ്കില്‍ അവയൊരിക്കലും നഷ്ടപ്പെടുകയില്ല.
എപ്പോഴും നിത്യതയിലേക്ക് നോക്കുക. ക്രിസ്തുവിനെ നോക്കുക. അതൊരിക്കലും എളുപ്പമല്ല. എന്നാല്‍ അതാണ് ശരിയായ രീതി. മനുഷ്യവംശം പുരോഗമിക്കുകയും വികസിക്കുകയും ഒക്കെ ചെയ്‌തേക്കാം, പക്ഷേ അപ്പോഴെല്ലാം ദരിദ്രര്‍ നിങ്ങളോടുകൂടെയുണ്ട്. അവരില്‍ ക്രിസ്തുവുണ്ട്. ക്രിസ്തു എപ്പോഴും ദരിദ്രരില്‍ സന്നിഹിതരാണ്. പാപ്പ പറഞ്ഞു.