വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വെള്ളിയാഴ്ച ട്വിറ്ററിലൂടെയുള്ള ഒരുസന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരുഹൃദയത്തോട് പ്രാര്‍ത്ഥിക്കാനായി മനോഹരമായ ഒരു പ്രാര്‍ത്ഥന നല്കിയിരുന്നു. പാപ്പയുടെ സന്ദേശത്തില്‍ നിന്ന്:
ക്രിസ്തുവിന്റെ ഹൃദയത്തിന് സവിശേഷമാം വിധം പ്രതിഷ്ഠിതമായിരിക്കുന്ന ജൂണ്‍ മാസത്തില്‍ നമുക്ക് ലളിതമായ ഒരു പ്രാര്‍ത്ഥന ആവര്‍ത്തിച്ചുരുവിടാം. യേശുവേ എന്റെ ഹൃദയത്തെ നിന്റെ ഹൃദയത്തോട് അനുരൂപമാക്കണമേ. ഇപ്രകാരമുളള പ്രാര്‍ത്ഥനയിലൂടെ നമ്മുടെ ഹൃദയങ്ങള്‍ സാവധാനമെങ്കിലും കൂടുതല്‍ ക്ഷമയും ഉദാരവും കരുണയും നിറഞ്ഞതായി തീര്‍ച്ചയായും രൂപാന്തരപ്പെടും.
നാലു കോടിയിലേറെ വരുന്ന ഫോളവേഴ്‌സുണ്ട് പാപ്പയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ക്ക്. ഒമ്പതു ഭാഷകളിലാണ് ഇവ ലഭ്യമായിരിക്കുന്നത്.