കത്തോലിക്കന്‍ ആയതുകൊണ്ടോ ഞായറാഴ്ച പള്ളിയില്‍ പോയതുകൊണ്ടോ നാം ദൈവികരക്ഷയ്ക്ക് യോഗ്യരാകില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കന്‍ ആയതുകൊണ്ടോ ഞായറാഴ്ച പള്ളിയില്‍ പോയതുകൊണ്ടോ ഭക്തസംഘടനയില്‍ അംഗമായതുകൊണ്ടോ മാത്രം നാം ദൈവികരക്ഷയ്‌ക്കോ രക്ഷയുടെ ദാനത്തിനോ യോഗ്യരാകുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അവ സഹായകരമായേക്കാം എന്നു മാത്രം. ദൈവികനന്മയിലുള്ള വിശ്വാസമാണ് നമുക്കാവശ്യം.

നമുക്കുള്ളത് സര്‍വ്വതും അവിടുത്തെ ദാനമാണ്. ഞാന്‍ എന്റെ രക്ഷകനാണെന്നോ എല്ലാം എന്റെ കഴിവാണെന്നോ ഉള്ള ഭാവം അഹംഭാവമാണ്. അത് അസ്ഥാനത്താണ്. ദൈവത്തിന് മാത്രമേ നമ്മെ രക്ഷിക്കാനാവൂ. നാം ദൈവത്തിന്റെ കൃപയില്‍ ആശ്രയിക്കുന്നില്ലെങ്കില്‍ ഒരിക്കലും നമുക്ക് രക്ഷ നേടാനാവില്ല. ദൈവിക നന്മകള്‍ മറന്ന് ജീവിക്കുന്നത് നന്ദിയില്ലായ്മയും പാപവുമാണ്. പാപ്പ പറഞ്ഞു.

സാന്താമാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.