എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഭൂമിക്കു വേണ്ടി പരിശ്രമിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഭൂമിക്കുവേണ്ടി പരിശ്രമിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.ഡിലോയിറ്റ് ഗ്ലോബല്‍ എന്ന കണ്‍സള്‍ട്ടിംങ് കമ്പനിയുടെ പ്രതിനിധികള്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചാ വേളയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ദാരിദ്ര്യവും അനീതികളും അസമത്വങ്ങളും നിലനില്ക്കുന്ന ഈ ലോകത്ത് പല ജനതകള്‍ക്കും തങ്ങളുടെ അന്തസിന് അനുസരിച്ച് ജീവിക്കാന്‍കഴിയുന്നില്ല. ആരോഗ്യ വിദ്യാഭ്യാസകാര്യങ്ങളിലും മൗലികാവകാശങ്ങളുടെ കാര്യത്തിലും പരിമിതികള്‍ നിലനില്ക്കുന്നുണ്ട്. മോശമായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങള്‍ ഈ സ്ഥിതിയെ കൂടുതല്‍ വഷളാക്കുന്നു. കൂടുതല്‍ സാഹോദര്യവും നീതിയും നിറഞ്ഞ എല്ലാവര്‍ക്കും വാസയോഗ്യമായ ഒരു ലോകം ഉറപ്പുവരുത്തുന്നതിനായി എന്തു ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുവാനും പാപ്പ ആവശ്യപ്പെട്ടു. ഓരോരുത്തരും തങ്ങളുടെ സാംസ്‌കാരികമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വ്യത്യസ്തതകള്‍ക്ക് വില കല്പിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

മൂന്നരലക്ഷത്തോളം ആളുകള്‍ ജോലി ചെയ്യുന്ന കമ്പനിയാണ് ഡിലോയിറ്റ് ഗ്ലോബല്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.