ജനങ്ങള്‍ക്ക് ക്രിസ്തുവിനെ നല്കുക; കോംഗോയിലെ വൈദികരോട് മാര്‍പാപ്പ

കിന്‍ഷസാ: ജനങ്ങള്‍ക്ക് ക്രിസ്തുവിനെ നല്കണമെന്നും ഓരോ മനുഷ്യഹൃദയത്തിലെയും മുറിവുകള്‍ സൗഖ്യമാക്കണമെന്നും കോംഗോയിലെ വൈദികരോട് ഫ്രാന്‍സിസ് മാര്‍പാപ്പ.

രാജ്യം നേരിടുന്ന ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും സേവനം കാഴ്ചവയ്ക്കുന്ന കോംഗോയിലെവൈദികര്‍ക്ക് പാപ്പ നന്ദിയും അറിയിച്ചു. ഔര്‍ലേഡി ഓഫ് കോംഗോ കത്തീഡ്രലില്‍ വച്ചായിരുന്നു പാപ്പ വൈദികരെയും സന്യസ്തരെയും അഭിസംബോധന ചെയ്തത്.

52 മില്യന്‍ കത്തോലിക്കരാണ് കോംഗോയിലുള്ളത്. 6000 ഓളം വൈദികരും 4000 ഓളം സെമിനാരിക്കാരും ഇവിടെയുണ്ട്. കൂടാതെ 10,000 സന്യസ്തരും, പ്രിയ സഹോദരിസഹോദരന്മാരേ, നിങ്ങളെ കാണുമ്പോള്‍ ഞാന്‍ ദൈവത്തിന് നന്ദിപറയുന്നു. നിങ്ങള്‍ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ പ്രതീകങ്ങളാണ്. ഈതെരുവിലൂടെ നടന്നുനീങ്ങുന്ന ക്രിസ്തുവിന്റെ..

എന്റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. നിങ്ങള്‍ സഭയ്ക്കും ലോകത്തിനും വേണ്ടി കാഴ്ചവയ്ക്കുന്ന സേവനങ്ങളെപ്രതി.. നിരു്ത്സാഹപ്പെടരുത്. കാരണം ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്. നിങ്ങള്‍ വിലപിടിപ്പുള്ളവരും പ്രധാനികളുമാണ്. സഭ മുഴുവന്റെയും നാമത്തിലാണ് ഞാന്‍ ഇത് നിങ്ങളോട്പറയുന്നത്. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.