സിസ്റ്റര്‍ അനാ റോസാ സിവോറി; മാര്‍പാപ്പയുടെ കസിനും പരിഭാഷകയും

വര്‍ഷം 1966. അര്‍ജന്റീനക്കാരിയായ സിസ്റ്റര്‍ അനാ തന്റെ ബാഗുകളും കെട്ടിപ്പെറുക്കി തായ്‌ലന്റിലേക്ക് യാത്രയായത് അന്നാണ്. തന്റെ ഭാവിയെക്കുറിച്ച് കൃത്യമായ അറിവുകളോ തീരുമാനങ്ങളോ ഒന്നും അപ്പോള്‍ അവര്‍ക്കുണ്ടായിരുന്നില്ല. പക്ഷേ അമ്പതുവര്‍ഷം മിഷനറിയായി ജീവിച്ച അവരെ വലിയൊരു നിയോഗം ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നു. അത് മറ്റൊന്നുമല്ല തന്റെ ബന്ധുവിനെ തായ്‌ലാന്റില്‍ സ്വീകരിക്കാനും അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്താനുമായിരുന്നു അത്.

സിസ്റ്റര്‍ അനായുടെ ബന്ധുവിനെ ഈ ലോകം മുഴുവന്‍ അറിയും.ആഗോള കത്തോലിക്കാസഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അത്. പാപ്പയുടെ തായ്‌ലന്റ് സന്ദര്‍ശനവേളയിലാണ് സിസ്റ്റര്‍ അനാ മാധ്യമങ്ങളില്‍ നിറഞ്ഞത്. പാപ്പായെ തായ്‌ലാന്റില്‍ സ്വീകരിക്കുന്നതുള്‍പ്പടെ പ്രധാനപരിപാടികളിലെല്ലാം സിസ്റ്ററുമുണ്ടാകും. സിസ്റ്ററായിരിക്കും പരിഭാഷകയും. സെക്കന്റ് കസിന്‍സാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും സിസ്റ്ററും. .ഫ്രാന്‍സിസ്മാര്‍പാപ്പയെക്കാള്‍ അഞ്ചുവയസ് ഇളയതാണ് സിസ്റ്റര്‍.

പഠിക്കാന്‍ മിടുക്കനായിരുന്നു ജോര്‍ജ്. കര്‍ദിനാള്‍ ബെര്‍ഗോളിയോ ആയിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് സിസ്റ്റര്‍ ഒരു മാധ്യമത്തോട് മനസ്സ് തുറന്നത് ഇങ്ങനെയായിരുന്നു.

സോസര്‍ കളിക്കാനും ഇഷ്ടമായിരുന്നുവീട്ടിലെ എല്ലാചടങ്ങുകളിലും ജോര്‍ജും പങ്കെടുക്കുമായിരുന്നുവെന്നും സിസ്റ്റര്‍ പറയുന്നു.

2013 മാര്‍ച്ചില്‍ കോണ്‍ക്ലേവ് നടക്കുമ്പോള്‍ പുതിയൊരു മാര്‍പാപ്പയെ ലഭിക്കാനായി പ്രാര്‍ത്ഥിച്ചവരുടെ ഗണത്തില്‍ സിസ്റ്ററുമുണ്ടായിരുന്നു. പക്ഷേ ഒരിക്കലും തന്റെ കസിനായ ജോര്‍ജ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്നതേയില്ല. എന്നാല്‍അതോര്‍ത്ത് അത്ഭുതപ്പെട്ടില്ല.കാരണം ജോര്‍ജിനെ അത്രമാത്രം സിസ്റ്ററിന് അറിയാമായിരുന്നു.

പ്രത്യേക തരം ക്യാരക്ടറാണ് ജോര്‍ജിന്റേത്. അദ്ദേഹം ജീവിക്കുന്ന കാര്യങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്.വളരെ ലളിത ജീവിതത്തിന്റെ ഉടമ.

പാപ്പ തന്നെയാണ് പരിഭാഷയുടെ കാര്യം തന്നെ ഏല്പിച്ചതെന്നും സിസ്റ്റര്‍ പറയുന്നു. ഇതെനിക്ക് അത്ഭുതവും ്അതേ സമയം വലിയൊരു അംഗീകാരവുമാണ്. സിസ്റ്റര്‍ സന്തോഷത്തോടെ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.