പോണ്‍ അഡിക്ഷന്‍ സാത്താന് വാതില്‍ തുറന്നുകൊടുക്കുന്നു: ഭൂതോച്ചാടകന്‍ സംസാരിക്കുന്നു

ബോസ്റ്റണ്‍: പോണ്‍ അഡിക്ഷന്‍ സാത്താന് വാതില്‍ തുറന്നുകൊടുക്കുന്നുവെന്ന് ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ റോസെറ്റി. ആത്മീയമായി വലിയൊരു തെറ്റാണ് പോണ്‍ അഡിക്ഷന്‍. മറ്റേതൊരു ഗുരുതരമായ പാപവും പോലെ സാത്താന് വാതില്‍ തുറന്നുകൊടുക്കുകയാണ് ഇതും ചെയ്യുന്നത്.

ആളുകളെ വെറും ലൈംഗിക വസ്തുക്കളായികാണുന്നതിനെ ഒരിക്കലും അംഗീകരിക്കാനുമാവില്ല. ലൈംഗികമായ അരാജകത്വത്തിലേക്കാണ് ഇത് മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുന്നത്. അദ്ദേഹം പറഞ്ഞു.

15 വര്‍ഷമായി വാഷിംങ്ടണ്‍ അതിരൂപതയിലെ ഭൂതോച്ചാടകനാണ് മോണ്‍, സ്റ്റീഫന്‍. ലൈസന്‍സഡ് സൈക്കോളജിസ്റ്റായി 30 വര്‍ഷത്തിലേറെ പരിചയസമ്പത്തുമുണ്ട്.

പ്രിയ സഹോദരങ്ങളേ ഈ തിന്മയെക്കുറിച്ച് ജാഗ്രതയുള്ളവരായിരി്ക്കുക. ശുദ്ധ ഹൃദയമുണ്ടാകട്ടെ. ഈശോയെ എല്ലാ ദിവസവും സ്വീകരിക്കുക.പോണോഗ്രഫിയില്‍ നിന്നുള്ള അറിവുകളെ ആശ്രയിക്കാതിരിക്കുക. ആത്മാവിനെ പോണ്‍ ദുര്‍ബലമാക്കുന്നു. സെല്‍ഫോണില്‍ നിന്ന് ഇത് നീക്കം ചെയ്തുകളയുക. സാത്താന്‍ ഇതിലൂടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നു.വൈദികരുടെ ഹൃദയങ്ങളെ ദുര്‍ബലമാക്കുന്നു.

പോണോഗ്രഫി കാണുന്നത് നല്ലതാണെന്നും ലൈംഗികമായ ദൃശ്യങ്ങള്‍ കാണുന്നത് ആശ്വാസഫലം നല്കുന്നുവെന്നും ജര്‍മ്മന്‍ വൈദികന്‍ ഹെര്‍മ്മാന്‍ ബാക്ക് ഹൗസ് അഭിപ്രായപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിന് മറുപടിയായിട്ടാണ് പോണോഗ്രഫിയുടെ ദോഷങ്ങളെക്കുറിച്ച് ഭൂതോച്ചാടകനായ മോണ്‍.സ്റ്റീഫന്‍ പ്രതികരിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.