പ്രവാസികള്‍ക്ക് ഇനി അവധിക്കു വരുമ്പോള്‍ ആധാര്‍ എടുത്തു പോകാം

ന്യൂഡല്‍ഹി: പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്ക് ഉടനടി പരിഹാരം വരുന്നു. ഇനി ആധാര്‍ കാര്‍ഡ് കിട്ടാന്‍ അവര്‍ക്ക് നീണ്ട മാസങ്ങളുടെ കാത്തിരിപ്പ് വേണ്ട. അവധിക്ക് വന്നാല്‍ ഉടന്‍ തന്നെ ആധാര്‍ കാര്‍ഡ് എടുത്തു മടങ്ങാനാകും. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ടായാല്‍ മതി. ഇന്നലെത്തെ കേന്ദ്രബജറ്റിലാണ് ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായത്.

പല പ്രവാസികള്‍ക്കും ആധാര്‍കാര്‍ഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹരജിസ്‌ട്രേഷന്‍ പോലെയുള്ളവയ്ക്ക് അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായാണ് ബജറ്റ് പ്രഖ്യാപനം.

നിലവില്‍ പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് കിട്ടാന്‍ 182 ദിവസമോ അതിലും കൂടുതലോ കാത്തിരിക്കണമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.