പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷ നേടാനുള്ള പ്രാര്‍ത്ഥന

.

പകര്‍ച്ചവ്യാധികളില്‍ നിന്ന് മോചനം നേടാനായി നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

കര്‍ത്താവായ ഈശോയേ അവിടുന്ന് കുരിശുവഹിച്ചതിന്റെയും കുരിശില്‍ സഹിച്ചതിന്റെയും യോഗ്യതകളാല്‍ രോഗം മൂലം വേദനയനുഭവിക്കുന്നവരെയും സഹിക്കുന്നവരെയും രോഗികളെയും അനുഗ്രഹിക്കണമേ. ലോക രക്ഷയ്ക്കായി അവതീര്‍ണ്ണനായവനേ ഓരോ രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും ശക്തിയും ധൈര്യവും ക്ഷമയും നല്കണമേ. രോഗക്കിടക്കയില്‍ അങ്ങയുടെ ചൈതന്യം അവരില്‍ പ്രസരിക്കട്ടെ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.