രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗ്ഗം

രക്ഷപ്പെടാന്‍ ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? എല്ലാവരുടെയും ലക്ഷ്യം രക്ഷ തന്നെയാണ്. എന്നാല്‍ രക്ഷപ്പെടാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം എന്താണ് എന്നതിനെക്കുറിച്ച് പലരും അജ്ഞരാണ്. പലവിധത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച് എന്നാല്‍ അതെല്ലാം പാളിപ്പോയവരാണ് പലരും. കാരണം അവര്‍ സഞ്ചരിച്ചത് യഥാര്‍ത്ഥരക്ഷയുടെ വഴിയെ ആയിരുന്നില്ല. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം.

പ്രാര്‍ത്ഥനയ്ക്ക് തുല്യമായി മറ്റൊന്നില്ല. എന്തെന്നാല്‍ അസാധ്യമായതിനെ അത് സാധ്യമാക്കുന്നു. ദുഷ്‌ക്കരമായതിനെ എളുപ്പമാക്കുന്നു. തീക്ഷണതയോടെ പ്രാര്‍ത്ഥിക്കുകയും നിരന്തരം ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവന്‍ പാപത്തില്‍ പതിക്കുക അസാധ്യമാണ്. പ്രാര്‍ത്ഥിക്കുന്നവന്‍ തീര്‍ച്ചയായും രക്ഷിക്കപ്പെടും. പ്രാര്‍ത്ഥിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.

( കത്തോലിക്കാ മതബോധന ഗ്രന്ഥം സിസിസി 2744(39)


അതെ, അതു കൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം. രക്ഷപ്പെടാനുള്ള ഏക മാര്‍ഗ്ഗമായ പ്രാര്‍ത്ഥനയില്‍ അഭയം കണ്ടെത്താം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.