പ്രാര്‍ത്ഥനയില്‍ തളര്‍ച്ച പാടില്ല കേട്ടോ…

പലരും പറയാറില്ലേ പ്രാര്‍ത്ഥിച്ചു മടുത്തു, പ്രാര്‍ത്ഥിച്ചിട്ടൊന്നുംകിട്ടുന്നില്ല എന്നെല്ലാം. ഒരുപക്ഷേ ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മളും ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടാവാം. കാരണം എല്ലാ മനുഷ്യരും പ്രാര്‍ത്ഥിക്കുന്നവരും അതുപോലെ തന്നെ പ്രാര്‍ത്ഥനയില്‍ ഉടനടി ഫലം കിട്ടാത്തതുകൊണ്ട് നിരാശപ്പെടുന്നവരുമാണ്. ഇത്തരക്കാരോട് വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി ഒരുകാര്യം പറയുന്നുണ്ട്. നാം തളരാതെ പ്രാര്‍ത്ഥിക്കണം എന്നാണ് വിശുദ്ധ ഓര്‍മ്മിപ്പിക്കുന്നത്. വിശുദ്ധയുടെ വാക്കുകള്‍ ഇപ്രകാരമാണ്.

നാം തളരാതെ പ്രാര്‍ത്ഥിക്കണം. കാരണം മനുഷ്യരാശിയുടെ രക്ഷ ഭൗതിക വിജയത്തെയോ ബുദ്ധിയെ മറയ്ക്കുന്ന ശാസ്ത്രങ്ങളെയോ ആശ്രയിച്ചല്ല അത് ആയുധങ്ങളെയും മനുഷ്യവ്യവസായങ്ങളെയും ആശ്രയിച്ചുമല്ല. മറിച്ച് അത് യേശുവിനെ മാത്രം ആശ്രയിച്ചിരിക്കുന്നു.

ഈ വാക്കുകള്‍ നമുക്ക് പുതിയൊരു വെളിച്ചം തരട്ടെ. ഈ വാക്കുകളില്‍ വിശ്വസിച്ച് നമുക്ക് മുന്നോട്ടുപോകാം. പ്രാര്‍ത്ഥനയില്‍ മടുക്കാതെ മുന്നോട്ടുപോകാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.