ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി ദൈവകരുണ വര്‍ഷിക്കാന്‍ പ്രാര്‍ത്ഥിക്കൂ

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ മോചനത്തിന് ഏറെ സഹായകരമാണ് നമ്മുടെ പ്രാര്‍ത്ഥനകളും പരിത്യാഗപ്രവൃത്തികളും. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ വേദന കുറയ്ക്കാനും അവരുടെകാലാവധി കുറയ്ക്കാനും ഏറെ സഹായിക്കും. അതുകൊണ്ട് മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി, പരിചയക്കാര്‍ക്കുവേണ്ടി, എന്തിന് പത്രങ്ങളിലെ ചരമകോളത്തില്‍ കാണപ്പെടുന്ന നാം അറിയാത്തവര്‍ക്കുവേണ്ടി കൂടി പോലും നാം പ്രാര്‍ത്ഥിക്കണം.

നമ്മുടെ പ്രാര്‍ത്ഥന വഴി രക്ഷിക്കപ്പെട്ട ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ നമുക്ക് സഹായകരമായി മാറുമെന്നും ഒരു വിശ്വാസമുണ്ട്, അതുകൊണ്ട് നമുക്ക് കഴിയുമ്പോഴെല്ലാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം. ദൈവകരുണ ആത്മാക്കളുടെ മേല്‍ ഒഴുക്കണമേയെന്ന് നമ്മുടെ ദൈവപിതാവിനോട് യാചിക്കാം.

കരുണയുള്ള പിതാവേ, നിത്യരക്ഷകാ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മേല്‍ അങ്ങ് കരുണ ചൊരിയണമേ. അവിടുത്തെ അമൂല്യമായ തിരുരരക്തത്താല്‍ അവരെ കഴുകിവിശുദ്ധീകരിക്കണമേ, സാത്താന്റെ തല തകര്‍ത്ത പരിശുദ്ധ അമ്മയുടെ വ്യാകുലങ്ങളെ പ്രതിയും ഏറ്റവും സ്‌നേഹമുള്ള അമ്മയായ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥത്തെ പ്രതിയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് കരുണ കാണിക്കണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.