ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ സാത്താന്‍ വിറയ്ക്കും, ഉറപ്പ്

സാത്താന്‍ നമ്മെ അവന്റെ വരുതിയിലാക്കാന്‍ പല വഴികളുംകണ്ടുവച്ചിട്ടുണ്ട്. അതിലൊന്നാണ് നമ്മുടെ മനസ്സില്‍ നിറയ്ക്കു്ന്ന അഹങ്കാരചിന്ത. ഞാന്‍ എന്തോ ആണെന്ന ചിന്ത നമ്മെ ഭരിക്കുന്നുണ്ടെങ്കില്‍ അതിന്റെ പിന്നിലുള്ളത് സാത്താനാണ്.

സാത്താനാണ് നമ്മെ അത്തരമൊരു ചിന്തയിലേക്ക് നയിക്കുന്നത്. അഹങ്കരിക്കുന്നവര്‍ക്ക് ഒരിക്കലും അനുസരിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ തിരുത്തലുകളോ ഉപദേശങ്ങളോ സ്വീകരിക്കുകയുമില്ല. അനുസരണക്കേട് കാണിച്ച മാലാഖമാരാണ് സാത്താനായി മാറിയത് എന്നാണല്ലോ വിശ്വാസവും. പരിശുദ്ധ അമ്മയുടെ എളിമയും സാത്താന് ഇഷ്ടമുള്ള കാര്യമല്ല.പല ഭൂതോച്ചാടന വേളകളിലും ഇക്കാര്യം വെളിപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് നാം ഇങ്ങനെ പറയുക,

സാത്താനേ ഞാന്‍ നിന്നെ അനുസരിക്കുകയില്ല. സര്‍വ്വശക്തനായ ദൈവമാണ് എന്റെ ദൈവം. അവിടുത്തെ ഞാന്‍ എന്നേയ്ക്കും അനുസരിക്കും.

ഇങ്ങനെ നാം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക. അഹങ്കാരചിന്തകളില്‍ നിന്ന് മുക്തമായി, എളിമയുളളവരായി ജീവിക്കാന്‍ ഈ പ്രാര്‍ത്ഥന നമ്മെ സഹായിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.