ആശകളാണ് നിരാശകള്‍ക്ക് കാരണം. ആശ കുറയുമ്പോള്‍ നിരാശ കുറയും.എന്നാല്‍ ചിലപ്പോഴെങ്കിലും ആശകളെക്കാള്‍ ദുരാശകളാണ് നമ്മെ വലയ്ക്കുന്നത്. ദുരാശകള്‍ നമ്മെവഴിതെറ്റിക്കും.പാപത്തില്‍ വീഴിക്കും. അതുകൊണ്ട് ദുരാശകളില്‍ അകപ്പെടാതിരിക്കാന്‍ നമുക്ക് ഈ പ്രാര്‍ത്ഥന ചൊല്ലാം
എന്റെ ദൈവമേ ദുരാശകള്‍ക്ക് എന്നെ വിട്ടുകൊടുക്കരുതേ. പ്രസാദവരത്താല്‍ അങ്ങ്് എന്നെ നിലനിര്‍ത്തണമേ. അങ്ങയുടെ സ്‌നേഹം ഒരിക്കലും ഞാന്‍ വിസ്മരിക്കാതിരിക്കട്ടെ. അങ്ങയുടെ സ്‌നേഹം ഞാനൊരിക്കലും ന്ഷ്ടപ്പെടുത്താതിരിക്കട്ടെ. എന്റെ ദുരാശകളെ നിയന്ത്രിക്കുവാന്‍ എനിക്ക് ശക്തി നല്കണമേ ആമ്മേന്‍