ഏറ്റവും പ്രിയങ്കരനും ശക്തിയുറ്റ സംരക്ഷകനുമായ വിശുദ്ധ യൗസേപ്പേ ഭക്തിവിശ്വാസങ്ങളോടു കൂടെ അങ്ങേ സന്നിധിയില്‍ അണഞ്ഞ് അങ്ങയുടെ മാധ്യസ്ഥം യാചിച്ചിട്ടുള്ള ഒരുവനെയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തില്‍ കേട്ടിട്ടില്ല എന്ന് അവിടുത്തെ വിശ്വസ്തദാസിയായ അമ്മത്രേസ്യാ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓര്‍ക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുളള മണവാളാ, ഈ മധുരവും ആശ്വാസജനകവുമായ ഉറപ്പില്‍ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കല്‍ ഞാന്‍ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവെന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷഉപേക്ഷിക്കരുതേ. അങ്ങയുടെ മകനെന്നു വിളിക്കപ്പെടാന്‍ തിരുമനസ്സാവുകയും അങ്ങയുടെ അപേക്ഷകള്‍ കാരുണ്യപൂര്‍വ്വം സ്വീകരിക്കുകയും ചെയ്യുന്ന ഈശോയുടെ തിരുമുമ്പില്‍ എന്റെ നിയോഗങ്ങള്‍ എനിക്ക് വേണ്ടി അങ്ങ് സമര്‍പ്പിക്കണമേ. ആമ്മേന്‍.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.