ക്രൈസ്തവ സാഹോദര്യത്തിന്റെ ഉത്തമ പ്രകാശനമാണ് മരിച്ചവര്‍ക്കുവേണ്ടിയുളള പ്രാര്‍ത്ഥന. സഭാപിതാവായ വിശുദ്ധ ജോണ്‍ ക്രിസോസ്തമിന്റേതാണ് ഈ വാക്കുകള്‍.
പരിശുദ്ധ കുര്‍ബാന,പ്രാര്‍ത്ഥന, ദാനധര്‍മ്മം മുതലായപുണ്യപ്രവൃത്തികള് വഴിജീവിച്ചിരിക്കുന്നവര്ക്ക് മരിച്ചുപോയവരെ സഹായിക്കാന്‍ കഴിയുമെന്ന് ത്രെന്തോസ് സൂനഹദോസ് പഠിപ്പിക്കുന്നു. സഭാപ്രാര്ത്ഥനകളില് മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നതും ഇതുകൊണ്ടാണ്.
മരിച്ചുപോയവരുടെ ആത്മാക്കള്‍ സഭാസമൂഹത്തില്‍ നി്ന്നും വിച്ഛേദിക്കപ്പെടുന്നില്ല എന്നാണ് സഭ പഠിപ്പിക്കുന്നത്. ഇങ്ങനെയൊരു വിശ്വാസം നിലനിര്ത്തിപ്പോരുന്നതുകൊണ്ടാണ് സഭയുടെ ആരാധനക്രമത്തില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ചേര്‍ത്തിരിക്കുന്നത്. ഈ മാസം നമുക്ക് പ്രത്യേകമായി മരിച്ചവര്ക്കുവേണ്ടിപ്രാര്ത്ഥിക്കാം.മരിച്ചുപോയവരില്‍ നമ്മുടെ ബന്ധുക്കളുംപ്രിയപ്പെട്ടവരുമുണ്ടാവും.അവര്‍ക്കൊപ്പം ആരാരും ഓര്മ്മിക്കാനില്ലാത്തവര്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാം.
മരണാനന്തര പ്രാര്‍ത്ഥനകള്‍ വഴി ശുദ്ധീകരണാത്മാക്കളെ സഹായിക്കാന്‍ ഓരോക്രൈസ്തവനും കടമയുണ്ടെന്ന കാര്യം മറക്കാതിരിക്കാം.