ജീവിതത്തില്‍ ഈ നാലുകൂട്ടര്‍ക്കാണ് പ്രാര്‍ത്ഥന കൂടുതല്‍ ആവശ്യമുള്ളത്…

എല്ലാവരും പ്രാര്‍ത്ഥിക്കുന്നവരും പ്രാര്‍ത്ഥിക്കേണ്ടവരുമാണ്. എന്നാല്‍ ചിലര്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടവരാണ്. പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീനയുടെ കാഴ്ചപ്പാട് അനുസരിച്ചാണ് ഇങ്ങനെ എഴുതിയത്. വിശുദ്ധ പറയുന്നത് പ്രധാനമായും നാലു കൂട്ടര്‍ നിര്‍ബന്ധമായും പ്രാര്‍ത്ഥിക്കേണ്ടതുണ്ട് എന്നാണ്. ആരൊക്കെയാണ് ഈ നാലു കൂട്ടര്‍ എന്നല്ലേ?

ഹൃദയം ശുദ്ധമായും മനോഹരമായും കാത്തുസൂക്ഷിക്കുന്നവര്‍ തീര്‍ച്ചയായുംപ്രാര്‍ത്ഥിക്കേണ്ടവരാണ്.പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ അവര്‍ക്ക് അവരുടെ ഹൃദയത്തിന്റെ സൗന്ദര്യം നഷ്ടമാകും.

വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുന്ന ആത്മാക്കള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ അവര്‍ക്ക് വിശുദ്ധി നേടിയെടുക്കാനാവില്ല.

പുതുതായി മാനസാന്തരത്തിലേക്ക് വന്നവരും നിരന്തരമായി പ്രാര്‍ത്ഥിക്കണം.ഇല്ലെങ്കില്‍ അവര്‍ വീണ്ടും പഴയപാപത്തിലേക്ക് വീണുപോകും

ഇനി, പാപങ്ങളില്‍ മുഴുകിയിരിക്കുന്ന ആത്മാവും പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ആത്മാവിന്റെ ഉയിര്‍ത്തെഴുന്നേല്പിന് വേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ അത്തരമൊരു ഉയിര്‍ത്തെഴുന്നേല്പ് അവര്‍ക്ക്‌ സാധ്യമാകാതെ വരും.

അപ്പോള്‍ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം എന്താണ്.. എല്ലാവരും പ്രാര്‍ത്ഥിക്കുക, എപ്പോഴും പ്രാര്‍ത്ഥിക്കുക എന്നതുതന്നെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.