വൈദികമന്ദിരത്തില്‍ മോഷണം, വൈദികര്‍ക്ക് ക്രൂരമര്‍ദ്ദനം

റൂര്‍ക്കല: ഒഡീഷയിലെ റൂര്‍ക്കല രൂപതയില്‍പെട്ട വൈദികമന്ദിരത്തില്‍ മോഷണം നടന്നു.മോഷ്ടാക്കള്‍ വൈദികരെ ക്രൂരമായി മര്‍ദ്ദിക്കുകയും പണവും വസ്തുവകകളും കൊളളയടിക്കുകയും ചെയ്തു. വികാരി ഫാ. നേരിയല്‍ ബിലൂങ്, സഹവികാരി ഫാ. അലോഷ്യസ് എന്നിവര്‍ ആശൂപത്രിയിലാണ്. കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണിതിരുകി ഇരുവരെയുംമുറിക്കു പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതിന് ശേഷമാണ് കവര്‍ച്ച നടന്നത്. ഇരുമ്പുവടികളും ഹോക്കിസ്റ്റിക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.