Wednesday, January 15, 2025
spot_img
More

    പൗരോഹിത്യത്തിലെ പ്രതിസന്ധി; ഒരു വൈദികന്റെ കുറിപ്പ് വൈറലാകുന്നു


    പൗരോഹിത്യത്തില്‍ പ്രതിസന്ധിയുണ്ടോ? അല്ലെങ്കില്‍ പൗരോഹിത്യത്തിലെ പ്രതിസന്ധിക്ക് എന്താണ് യഥാര്‍ത്ഥ കാരണം? മുന്‍ ആംഗ്ലിക്കനും പിന്നീട് കത്തോലിക്കാ വൈദികനുമായ ഫാ. ലോങ്ങനെക്കര്‍ എഴുതിയ ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

    പൗരോഹിത്യത്തിലെ പ്രതിസന്ധിക്ക് കാരണമായി അദ്ദേഹം കുറിച്ചുവച്ച കാര്യങ്ങള്‍ ഇങ്ങനെയാണ്.

    പൗരോഹിത്യത്തില്‍ പ്രതിസന്ധി എന്തുകൊണ്ടെന്നാല്‍ എല്ലാവരും ഒരു വൈദികന്‍ എന്താണ് എന്ന് മറക്കുന്നു എന്നതാണ്. ഒരു വൈദികന്‍ ഒരിക്കലും ഒരു കൗണ്‍സിലറല്ല, സാമൂഹ്യപ്രവര്‍ത്തകനല്ല, യുവജനപ്രവര്‍ത്തകനോ തെറാപ്പിസ്റ്റോ അല്ല. അദ്ദേഹം ദൈവത്തെയും മനുഷ്യരെയും തമ്മില്‍ അനുരഞ്ജിപ്പിക്കുന്ന ത്യാഗം അനുഷ്ഠിക്കുന്ന വ്യക്തിയാണ്. സാത്താനെ ദൂരെയകറ്റുന്നവനാണ്. പാപങ്ങള്‍ ക്ഷമിക്കുന്നവനാണ്. സൗഖ്യപ്പെടുത്തുന്നവനാണ്.

    ഫാ. ലോങ്ങനെക്കറിന്റെ കുറിപ്പിനോട് ചേര്‍ന്നുനിന്നുകൊണ്ട് ഒരുപാട് പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. അവയില്‍ ചിലവ ഇങ്ങനെയാണ്.

    ഒരു വൈദികന്‍ ദൈവജനത്തിന്റെ ദാസനും ക്രിസ്തുവിന്റെ ശരീരവുമാണ്.

    പൗരോഹിത്യത്തെ വിശുദ്ധമായ ഒരു കൂദാശയായി കാണാന്‍ നാം മറന്നുപോയതാണ് പൗരോഹിത്യത്തിലെ പ്രതിസന്ധിക്ക് കാരണം.

    ന്നെ ഭരമേല്പിക്കപ്പെട്ട അജഗണത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളവനായിരിക്കണം. ഇടവകാംഗം ഒരുപ്രശ്‌നത്തില്‍ അകപ്പെട്ടുവെങ്കില്‍ ഒരു വൈദികന് അയാളെ സഹായിക്കേണ്ട കടമയുണ്ട്. അത് പലരീതിയിലും ചെയ്യാം. കത്തോലിക്കാവിശ്വാസരീതികള്‍ അനുസരിച്ച് അതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാം.

    ഇങ്ങനെയാണ് ആ കമന്റുകള്‍. നെഗറ്റീവായ ചില കമന്റുകളുമുണ്ട്. അതെന്തായാലും അച്ചന്റെ കുറിപ്പ് നമ്മെ ഒന്ന് ഇരുത്തിചിന്തിപ്പിക്കുന്നുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!