മദര്‍ തെരേസയില്‍ തുടങ്ങിയ സ്‌നേഹം ഇന്നും മിഷനറീസ് ഓഫ് ചാരിറ്റിയിലെ എല്ലാ കന്യാസ്ത്രീമാരോടും കാത്തുസൂക്ഷിക്കുന്നു: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസയുടെ 110 ാം ജന്മദിനമായ ഇന്നലെ മദര്‍ തെരേസയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. മിഷനറിസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികള്‍ക്കൊപ്പം രോഗികളെ ശുശ്രൂഷിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മദര്‍ തെരേസയും മിഷനറിസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും തമ്മിലുള്ള ബന്ധം വിശദീകരിച്ചുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്.

പിതാവ് രാജീവ്ഗാന്ധിയുടെ മരണത്തിന് ശേഷമാണ് മദര്‍ തെരേസ തങ്ങളെ കാണാന്‍ വന്നതെന്നും അപ്പോള്‍ താന്‍ പനിപിടിച്ച് കിടക്കുകയായിരുന്നുവെന്നും പ്രിയങ്ക അനുസ്മരിക്കുന്നു. മദര്‍ തെരേസ തന്റെ കട്ടിലിന്റെ അരികില്‍ വന്നിരുന്ന് തന്റെ കരം കവര്‍ന്ന് ഒപ്പം പ്രവര്‍ത്തിക്കാനായി ക്ഷണിച്ചു. തുടര്‍ന്ന് ഒരുപാട് കാലം മിഷനറിസ് ഓഫ് ചാരിറ്റിയുടെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും സാധിച്ചു.

അന്നുമുതല്‍ തുടങ്ങിയ സൗഹൃദം മിഷനറീസ് ഓഫ് ചാരിറ്റിയിലെ എല്ലാ കന്യാസ്ത്രീമാരോടും ഇന്നും കാത്തുസൂക്ഷിക്കുന്നതായും പ്രിയങ്ക കുറിച്ചു. നിസ്വാര്‍ത്ഥ സേവനത്തിലേക്കും സനേഹത്തിലേക്കുമുള്ള വഴി തെളിച്ചുതന്നത് അവരാണ്. പ്രിയങ്ക പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.