നരകസര്‍പ്പത്തിന്റെ തല തകര്‍ത്തവളാണല്ലോ നമ്മുടെ അമ്മ? അതുകൊണ്ടുതന്നെ പൈശാചിക സ്വാധീനത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും നമുക്ക് സംരക്ഷണം നല്കാനും അമ്മയ്ക്ക ദൈവം കഴിവുനല്കിയിട്ടുണ്ട്. ഭൂതോച്ചാടന വേളകളില്‍ മറിയത്തിന്റെ പേരു കേള്‍ക്കുന്നതുപോലും സാത്താന് ഭീതികരമാണെന്ന് പല ഭൂതോച്ചാടകരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് നമുക്ക് പൈശാചിക സ്വാധീനത്തില്‍ നിന്നുള്ള സംരക്ഷണത്തിനായി പരിശുദ്ധ അമ്മയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:
ദൈവമാതാവേ, രക്ഷയുടെ അമ്മേ എന്നെ അങ്ങയുടെ ഏറ്റവും വിശുദ്ധമായ മേലങ്കിയാല്‍ പൊതിയണമേ. സാത്താന്റെയും അവന്റെ നിപതിച്ച മാലാഖമാരുടെയും സ്വാധീനത്തില്‍ നിന്ന് എന്റെ കുടുംബത്തെ സംരക്ഷിക്കണമേ. അങ്ങയുടെ പ്രിയ പുത്രന്റെ യേശുക്രിസ്തുവിന്റെ ദൈവകാരുണ്യത്തില്‍ എപ്പോഴും ശരണപ്പെടാന്‍ എന്നെ സഹായിക്കണമേ. യേശുവിനോടുള്ള സ്‌നേഹത്തില്‍ എന്നെ നിലനിര്‍ത്തുകയും എന്തെല്ലാം പ്രലോഭനങ്ങള്‍ ഉണ്ടായാലും അവിടുത്തെ പ്രബോധനങ്ങളുടെ സത്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഒരിക്കലും ഇടയാക്കാതിരിക്കുകയും ചെയ്യണമേ. ആമ്മേന്‍
Pray for my marriage and evdrything, for baby(to get conceive ), my mother, enemies, my fiance vijay philip, step daughter santra ann vijay