ഈ സങ്കീര്‍ത്തനം ചൊല്ലൂ, ദൈവത്തില്‍ ശക്തി കണ്ടെത്തി നമുക്ക് മുന്നോട്ടുപോകാം

ദൈവമാണ് നമ്മുടെ ശക്തിയും കോട്ടയും അഭയവും ആശ്വാസവും. ഇക്കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവുമില്ല. എന്നാല്‍ ഈ ആശ്രയത്വം ചിലപ്പോഴെങ്കിലും നമ്മുടെ ഉള്ളില്‍ നിന്ന് മാഞ്ഞുപോകാറില്ലേ, നഷ്ടപ്പെട്ടുപോകാറില്ലേ, അത്തരം സന്ദര്‍ഭങ്ങളില്‍ നാം ഓര്‍മ്മിക്കേണ്ട സങ്കീര്‍ത്തനഭാഗമാണ് 28 ാം അധ്യായം ഏഴുമുതല്‍ ഒമ്പതുവരെയുളള വാക്യങ്ങള്‍. അവിടെ നാം ഇങ്ങനെ വായിക്കുന്നു:

കര്‍ത്താവ് എന്റെ ശക്തിയും പരിചയുമാണ്. കര്‍ത്താവില്‍ എന്റെ ഹൃദയം ശരണം വയ്ക്കുന്നു. അതുകൊണ്ട് എനിക്ക് സഹായം ലഭിക്കുന്നു. എന്റെ ഹൃദയം ആനന്ദിക്കുന്നു. ഞാന്‍ കീര്‍ത്തനമാലപിച്ച് അവിടുത്തോട് നന്ദിപറയുന്നു. കര്‍ത്താവ് തന്റെ ജനത്തിന്റെ ശക്തിയാണ്. തന്റെ അഭിഷിക്തന് സംരക്ഷണം നല്കുന്ന അഭയസ്ഥാനം അവിടുന്നാണ്. അവിടത്തെ ജനത്തെ സംരക്ഷിക്കണമേ. അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ. അവരുടെ ഇടയനായിരിക്കുകയും എന്നും അവരെ സംവഹിക്കുകയും ചെയ്യണമേ.

ഈ തിരുവചനം ഉറച്ചുവിശ്വസിച്ച് നമുക്ക് ദൈവത്തില്‍ ശരണം കണ്ടെത്താം, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കാം. സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.