പഞ്ചാബിലെ കത്തോലിക്കാ പളളിയില്‍ അക്രമം, മാതാവിന്റെ രൂപം തകര്‍ത്തു

ന്യൂഡല്‍ഹി: പഞ്ചാബിലെ തരണ്‍തരണ്‍ ജില്ലയിലെ തകര്‍പൂര ഗ്രാമത്തിലെപട്ടി, ഇന്‍ഫന്റ് ജീസസ് കത്തോലിക്കാപളളിക്ക് നേരെ അക്രമം. പള്ളിയില്‍ അതിക്രമിച്ചുകയറിയ നാല്‍വര്‍ സംഘം പിയാത്തേപ്രതിമ തകര്‍ക്കുകയും അ്ഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ കത്തിക്കുകയുംചെയ്തു. കാവല്‍ക്കാരനെ ബന്ദിയാക്കിയിട്ടാണ് അക്രമം നടന്നത്.

നീലയും ചുവപ്പും തലേക്കെട്ടോടുകൂടിയ നാലുയുവാക്കല്‍ മാതാവിന്റെ രൂപം കോടാലി കൊണ്ട് വെട്ടിതകര്‍ക്കുന്നതിന്റെയും കാര്‍ കത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മാതാവിന്റെ തലയ്ക്ക് ആവര്‍ത്തിച്ച് അടിച്ച്തിന്‌ശേഷം ശിരച്ഛേദം നടത്തുന്ന ദൃശ്യങ്ങള്‍ ഞെട്ടലും വേദനയും ഉളവാക്കുന്താണ്.

അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് വെളിപെടുത്തല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ക്രൈസ്തവര്‍ പലയിടങ്ങളിലും റാലി നടത്തി. ജലന്ധര്‍ രൂപതയുടെ കീഴിലുളളതാണ് പട്ടിയിലെ ഈ ദേവാലയം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.