ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് എത്രനാള്‍ കഴിയേണ്ടിവരും?

ആത്മാക്കള്‍ എത്രകാലം ശുദ്ധീകരണസ്ഥലത്ത് കഴിയണം? പലരുടെയും ഉളളില്‍ അങ്ങനെയൊരു സംശയം ഉണ്ടാവാം. ഈ ചോദ്യത്തിന് നല്കാവുന്ന ഉത്തരം ഇങ്ങനെയാണ്.

ആത്മാക്കള്‍ ചെയ്ത തെറ്റുകളുടെ എണ്ണം, എത്രമാത്രം ദുരുദ്ദേശ്യത്തോടും മനപ്പൂര്‍വ്വവുമായിട്ടാണ് പാപം ചെയ്തത്, ജീവിതകാലത്ത് ചെയ്ത പാപത്തിന്, ചെയ്ത പരിഹാരത്തിന്റെ അഥവാ ചെയ്യാത്ത പരിഹാരത്തിന്റെ തോത്, അവര്‍ക്കായി മരണശേഷം സമര്‍പ്പിക്കപ്പെടുന്ന പ്രാര്‍ത്ഥനകളുടെ അളവ് ഇങ്ങനെ ഒരുപിടികാരണങ്ങള്‍ ഇതിന് ബാധകമായേക്കാം.

ഈ കാലാവധിയുടെ കാര്യത്തെക്കുറിച്ച് നമുക്ക് പറയാന്‍ കഴിയുന്ന ഒരേയൊരു കാര്യം ശുദ്ധീകരണസ്ഥലത്ത് ഒരു ആത്മാവ ്‌ചെലവഴിക്കുന്ന കാലം നാം കരുതുന്നതിലും വളരെ കൂടുതലായിരിക്കും എന്നാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.