ശുദ്ധീകരണസ്ഥലത്തെ വേദന കഠിനമാകാന്‍ കാരണം എന്താണെന്നറിയാമോ?

ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഈ ദിവസങ്ങളില്‍ നാം പലവട്ടംധ്യാനിച്ചു. ശുദ്ധീകരണസ്ഥലത്തെ ആ്ത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നാം മനസ്സിലാക്കി. എന്തുകൊണ്ടാണ് ശുദ്ധീകരണസ്ഥലത്തെ വേദന അതികഠിനമാകുന്നത് എന്നാണ് ഇന്ന് നാം ചിന്തിക്കുന്നത്. ഇതിന് പല മറുപടികളുമുണ്ട്. ഈ മറുപടികളിലൂടെ നമുക്ക് തിടുക്കത്തിലൊന്ന് കടന്നുപോകാം.

  • ഭൂമിയിലെ അഗ്നി ദൈവം തന്റെ നന്മയില്‍ നിന്ന് നമ്മുടെ പ്രയോജനത്തിനായി സൃ്ഷ്ടിച്ചതാണ്. പക്ഷേ ഇതിനെ സംഹാരത്തിനായി ഉപയോഗിക്കുമ്പോള്‍ അത് ചിന്തിക്കാവുന്നതിലുംവച്ചേറ്റവും കഠിനമായ ഒന്നായിത്തീരുന്നു.

*സാധാരണ അഗ്നി സ്ഥൂല ശരീരത്തെയാണ് ദഹിപ്പിക്കുന്നത്. എന്നാല്‍ ശുദ്ധീകരണസ്ഥലത്തിലെ അഗ്നിയാകട്ടെ ചെറിയവേദന പോലും സഹിക്കാനാവാത്ത മൃദുലമായ ആത്മാവിനെയാണ് ദഹിപ്പിക്കുന്നത്.

  • ശുദ്ധീകരണസ്ഥലത്തിലെ തീ അതിശക്തവും വേദനാജനകവുമാണ്. ആത്മാവിനെ ദഹിപ്പി്ച്ചുതീര്‍ക്കുകയോ വേദന കുറയ്ക്കുകയോ ഒരിക്കലുംചെയ്യുന്നില്ല.
  • ദൈവത്തില്‍ നിന്ന് വേര്‍പ്പെട്ടിരിക്കുന്ന അവസ്ഥയാണ് ശുദ്ധീകരണസ്ഥലത്തുളളത്. അത് തീയെക്കാള്‍ ശക്തമായ വേദനയാണ്.


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.