വിശുദ്ധി നഷ്ടപ്പെട്ടുപോയവര്‍ മനസ്താപത്തോടെ ഇങ്ങനെ പ്രാര്‍ത്ഥിക്കൂ, ദൈവം സഹായിക്കും

വിശുദ്ധമായ വിചാരങ്ങളോടും ശുദ്ധതയോടും കൂടി ജീവിക്കുക എന്നത് പറയും പോലെ എളുപ്പമായ കാര്യമല്ല. പ്രത്യേകിച്ച് ആധുനിക സാങ്കേതികവിദ്യകള്‍ ഇത്രത്തോളം വികസിച്ച ഇക്കാലത്ത്. ഏതു പ്രായത്തിലുള്ളവര്‍ക്കും ജീവിതാവസ്ഥയിലുള്ളവര്‍ക്കും അവരുടെ വിശുദ്ധി പൊയ്‌പ്പോകാവുന്ന വിധത്തിലായിരിക്കുന്നു പല കാര്യങ്ങളും. പാപത്തെ നാം തേടിച്ചെല്ലുകയാണ് പലപ്പോഴും.

എന്നാല്‍ തിരിച്ചുപോക്ക് പലപ്പോഴും സാധ്യമാകാറുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൈവത്തിന്റെ കൃപയെ ആശ്രയിക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. ദൈവത്തിന് മനസ്സ് തുറന്നുകൊടുക്കുക. വിശുദ്ധിക്കെതിരായി നമ്മെ കീഴ്‌പ്പെടുത്തുന്ന പ്രലോഭനങ്ങളില്‍ നിന്നും ആസക്തികളില്‍ നിന്നും രക്ഷപ്പെടാന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഇടറിപ്പോയ ദാവീദിന്റെ പ്രാര്‍ത്ഥനയാണ് ഇത്. സങ്കീര്‍ത്തനം 51 ാം അധ്യായം ഒന്നുമുതല്‍ പത്തുവരെയുള്ള ഭാഗങ്ങള്‍ ഇക്കാര്യത്തില്‍ നമ്മെ ഏറെ സഹായിക്കും.

ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേയെന്നും അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായ്ച്ചുകളയണമേ (സങ്കീര്‍ത്തനം 51:1 )യെന്നുമുള്ള ദാവീദിന്റെ ഹൃദയം നുറുങ്ങിയ വരികള്‍ നമുക്കും ഏറ്റുചൊല്ലാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.