ദുരിതങ്ങളില്‍ നിന്ന് രക്ഷ നേടണോ…ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ മതി

ദുരിതങ്ങളും വല്ലായ്മകളും ഇല്ലാത്ത ജീവിതങ്ങളില്ല. പക്ഷേ ദുരിതങ്ങള്‍ക്കും വല്ലായ്മകള്‍ക്കും മുമ്പില്‍ തളര്‍ന്നുപോകുക എന്നതാണ് മാനുഷികരീതി. ദുരിതങ്ങള്‍ പല രീതിയില്‍ ജീവിതത്തിലേക്ക് കടന്നുവരാം.രോഗങ്ങളായും ദാരിദ്ര്യമായും…

അതെന്തുമാവട്ടെ, ഇത്തരമൊരു അവസ്ഥയെ നേരിടാന്‍ വളരെ ഫലപ്രദമായ മാര്‍ഗ്ഗം ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ പരിശുദ്ധ അമ്മ നമുക്ക് പറഞ്ഞുതരുന്നുണ്ട്. ദുരിതങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം എന്ന നിലയില്‍ മാതാവ് നിര്‍ദ്ദേശിക്കുത് പരിശുദധനായവന്റെ തിരുനാമം വിളിച്ചപേക്ഷിക്കുക എന്നതാണ്.

നീ ബലഹീനനോ ദരിദരനോ കുറ്റം ചെയ്തവനോ ആരുമായിരുന്നുകൊള്ളട്ടെ ദൈവത്തിന്റെ വിശുദ്ധിയെ സ്തുതിച്ചു പ്രാര്‍ത്ഥിക്കുകയെന്നാണ് അമ്മയുടെ നിര്‍ദ്ദേശം.

അതുകൊണ്ട് നമുക്ക് ജീവിതത്തിലെ ദുരിതങ്ങളില്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് വിളിച്ചപേക്ഷിക്കാം. നമ്മെ ദുരിതത്തില്‍ നിന്ന് രക്ഷിക്കാന്‍ പരിശുദ്ധനായവന്‍ സഹായത്തിനെത്തും. പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് നമുക്ക് ഉറക്കെ നിലവിളിച്ചു പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.