ജംഷഡ്പൂരിന് പുതിയ മെത്രാന്‍

ബാംഗ്ലൂര്‍: ജംഷഡ്പൂര്‍ രൂപതയുടെ പുതിയ മെത്രാനായി ബിഷപ് ടെലിസ്‌ഫോര്‍ ബിലുങ്ങിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവലില്‍ റാഞ്ചി അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് ടെലിസ്‌ഫോര്‍. ഡിവൈന്‍ വേര്‍ഡ് സഭാംഗമാണ് ബിഷപ് ടെലിസ്‌ഫോര്‍.

2014 ഓഗസ്റ്റ് 30 മുതല്‍ റാഞ്ചിയുടെ സഹായമെത്രാനായിരുന്നു, ഒഡീസയിലെ റൂര്‍ക്കല രൂപതാംഗമാണ്. 1992 മെയ് രണ്ടിന് വൈദികനായി. വൈദികനായി 29 വര്‍ഷവും മെത്രാനായി ഏഴു വര്‍ഷവും പൂര്‍ത്തിയാക്കിയ അവസരത്തിലാണ് പുതിയ നിയമനം ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.