അയല്‍ക്കാരന്‍ ചോദിക്കുമ്പോള്‍ ഇതാണോ നമ്മുടെ പ്രതികരണം? നമുക്ക് ആത്മശോധന നടത്താം

ഒരാളോട് നാം സഹായം ചോദിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഒ്ന്നാലോചിച്ചുനോക്കൂ. ചോദിക്കുന്ന ആള്‍ക്ക് മറ്റൊരു വഴിയും ഇല്ലാതെ വരുമ്പോള്‍. അയാള്‍ തീര്‍ത്തും നിസ്സഹായനാകുമ്പോള്‍. പണം മുതല്‍ മറ്റെന്തും സഹായമായി ആവശ്യപ്പെടാം.

ഇനി മറ്റൊരു കാര്യം. നാം ആരോടാണ് സഹായം ചോദിക്കുന്നത്? സഹായിക്കാന്‍ പറ്റുമെന്ന് ഉറപ്പുള്ള ഒരാളോട്. അത് മിക്കപ്പോഴും തന്നെക്കാള്‍ ഉയര്‍ന്നവരോടായിരിക്കാനാണ് സാധ്യതയും.. അയല്‍വക്കത്തെ സമ്പന്നനും സമ്പന്നനായ സുഹൃത്തും മേലധികാരിയുമൊക്കെ ഇത്തരത്തിലുളളവരാണ്. എന്നാല്‍ സഹായം ചോദിക്കുമ്പോള്‍ അവരോട് നാം പ്രതികരിക്കുന്ന രീതി എങ്ങനെയാണ്?

ഭൂരിപക്ഷവും ഇല്ല എന്ന് കൈമലര്‍ത്തും. എന്റെ കയ്യില്‍ പണമില്ല. അതാണ് അവരുടെ നിലപാട്. കാരണമുണ്ട്, പണം തിരികെ കിട്ടിയില്ലെങ്കിലോ.. വേറൊരു കൂട്ടരുണ്ട് ഇന്ന് ഇല്ല നാളെ വാ എന്ന് പറഞ്ഞ് വിടും.

ഈ രണ്ടുരീതിയും തെറ്റാണെന്ന് വചനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. സുഭാഷിതങ്ങള്‍ 3:28 ഇക്കാര്യമാണ് പറയുന്നത്.

അയല്‍ക്കാരന്‍ ചോദിക്കുന്ന വസ്തു നിന്‌റെ കൈവശമുണ്ടായിരിക്കെ പോയി വീണ്ടും വരിക നാളെത്തരാം എന്ന് പറയരുത്.

അതോടൊപ്പം വചനം മറ്റൊരുകാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു.
നിനക്ക്‌ചെയ്യാന്‍ കഴിവുളള നന്മ, അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്.( സുഭാഷിതങ്ങള്‍ 3:27)

അതെ,സഹായം ചോദിക്കുന്നവരില്‍ നിന്ന് നമുക്ക് ഒഴിഞ്ഞുമാറാതിരിക്കാന്‍ ശ്രമിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.