ലോക്ക് ഡൗണ്‍ കാലത്ത് ബൈബിള്‍ പകര്‍ത്തിയെഴുതിയ റെജിന്‍ സ്പാനീഷ് മാധ്യമങ്ങളിലും

സ്‌പെയ്ന്‍: ലോക്ക് ഡൗണ്‍ കാലത്തെ ആദ്യ 113 ദിവസം കൊണ്ട് 2755 പേപ്പറുകളിലായി സമ്പൂര്‍ണ്ണബൈബിള്‍ പകര്‍ത്തിയെഴുതിയ തൃശൂര്‍ സ്വദേശി റെജിന്‍ സ്‌പെയ്‌നിലെ മാധ്യമങ്ങളിലും വാര്‍ത്തയായി. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനീഷ് വിഭാഗത്തിലാണ് റെജിനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കണ്ടശ്ശാംകടവ് വടക്കേ കാരമുക്ക് സ്വദേശി വടക്കേത്തല കറുത്തേടത്തുപറമ്പില്‍ റെജിന്‍ എയര്‍പോര്‍ട്ടിലെ അഗ്നിരക്ഷാ സേന ജീവനക്കാരനാണ്. പഴയ നിയമം 91 ദിവസം കൊണ്ടും പുതിയ നിയമം 22 ദിവസം കൊണ്ടുമാണ് റെജിന്‍ എഴുതിപൂര്‍ത്തിയാക്കിയത്. 32 പേനയും ഇതിന് വേണ്ടി ഉപയോഗിച്ചിരുന്നു.

മലയാളത്തിലെ ക്രൈസ്തവേതര പ്രസിദ്ധീകരണങ്ങള്‍ പോലും റെജിന്റെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.