അബോര്‍ഷന്‍ ക്ലീനിക്കിന് വെളിയില്‍ നിശ്ശബ്ദയായി പ്രാര്‍ത്ഥിക്കുകയായിരുന്ന 76 കാരിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിച്ചു

ലണ്ടന്‍: മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനനിമിഷം. അബോര്‍ഷന്‍ ക്ലിനിക്കിന് വെളിയില്‍ നിശ്ശബ്ദയായി പ്രാര്‍ത്ഥിക്കുകയായിരുന്ന 76 കാരിക്കെതിരെ ചുമത്തിയ കേസ് പോലീസ് പിന്‍വലിച്ചതാണ് കാരണം.യുകെയിലെ അലയന്‍സ് ഡിഫെന്‍ഡിംങ് ഫ്രീഡം ആണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.

കേസിന് ആസ്പദമായ സംഭവം നടന്നത് 2021 ഫെബ്രുവരിയിലായിരുന്നു. അബോര്‍ഷന്‍ ക്ലീനിക്കിന് വെളിയില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്ന 76 കാരി റോസ ലാലോറിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിനെതിരെ ഫെബ്രുവരി 24 മുതല്‍ റോസ നിയമയുദ്ധം ആരംഭിച്ചിരുന്നു.

എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള അവകാശമുണ്ടെന്നും താന്‍ തെരുവില്‍ നിന്നല്ലപ്രസംഗിച്ചതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുവെന്നും പോലീസുദ്യോഗ്സ്ഥര്‍ അടിസ്ഥാനപരമായ മതസ്വാതന്ത്ര്യത്തെ ആദരിക്കണമെന്നുമായിരുന്നു റോസയുടെ വാദം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.