പാപത്തെക്കുറിച്ച് ബോധം ലഭിച്ചതിന് ശേഷവും അതില്‍ തുടരുകയും അതേ സമയം പാപമോചനം പ്രാപിക്കാമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാമോ?

ദൈവം പാപം ക്ഷമിക്കുമെന്നാണ് നമ്മുടെ വിശ്വാസം. അത് ശരിയുമാണ്. എന്നാല്‍ പാപം ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടും പാപം ചെയ്യുന്നതും പാപത്തില്‍ തുടരുന്നതും എത്രത്തോളം ന്യായീകരിക്കപ്പെടും. യേശുവിന്റെകണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ഇത്തരം സംശയത്തിന് വ്യക്തമായ മറുപടി നല്കിയിട്ടുണ്ട്.

നിന്റെ ഏതുപാപവും ദൈവം ക്ഷമിക്കുമെന്നത് ശരിയാണ്. എന്നാല്‍ ജീവിതത്തില്‍ പാപം തുടര്‍ന്നുകൊണ്ടുപോകാമെന്നും എന്നിട്ട് അവസാനനിമിഷത്തില്‍ ്ക്ഷമ ചോദിക്കാമെന്നും അല്ല ഇതിനര്‍ത്ഥം. ചെയ്യുന്നത്പാപമാണെന്ന് അറിയുന്ന നിമിഷം തൊട്ട് അത് തുടരാതിരിക്കാന്‍ കഠിനമായി പ്രയത്‌നിക്കുക. സ്വന്തംപാപത്തെക്കുറിച്ച്‌ബോധം ലഭിച്ചതിന് ശേഷവും അതില്‍ തുടരുകയും അതേ സമയം പാപമോചനം പ്രാപിക്കാമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാനാവില്ല.

ഒരിക്കല്‍ നിന്റെ പാപത്തെക്കുറിച്ച് ബോധ്യം ലഭിച്ചുകഴിഞ്ഞാല്‍പിന്നെ അത് തുടരാതിരിക്കാന്‍ നീ തയ്യാറാവണം.

അതെ,പലവട്ടം നിനക്കതില്‍ വീഴ്ച വന്നേക്കാം.എങ്കിലും പരിശ്രമം അവസാനിപ്പിക്കരുത്. പാപത്തെ മറികടക്കാന്‍ യത്‌നിക്കുമ്പോഴാണ് ദൈവകല്പനകള്‍ അനുസരിക്കാനുളള നിങ്ങളുടെ ആഗ്രഹം ദൈവത്തിന് മനസ്സിലാവുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.